അനന്യയുടെ പങ്കാളി ആത്‌മഹത്യ ചെയ്‌തു; മനംനൊന്തെന്ന് സുഹൃത്തുക്കൾ

By News Desk, Malabar News
ananya's partner suicide
Ajwa Travels

കൊച്ചി: ട്രാൻസ് ജെൻഡർ ആക്‌ടിവിസ്‌റ്റ് അനന്യയുടെ പങ്കാളിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്‌തിയാണ് തൂങ്ങി മരിച്ചത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. അനന്യയുടെ വിയോഗത്തിൽ മനംനൊന്താണ് ആത്‍മഹത്യയെന്നാണ് ലിജോയുടെ സുഹൃത്തുക്കൾ പറയുന്നു.

ജൂലൈ 20 ചൊവ്വാഴ്‌ചയാണ് അനന്യ ജീവനൊടുക്കിയത്. ഒരു വർഷം മുൻപ് നടത്തിയ ലിംഗമാറ്റ ശസ്‌ത്രക്രിയ പരാജയപ്പെട്ടതിൽ താൻ കടുത്ത മാനസിക- ശാരീരിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നെണ്ടെന്ന് വെളിപ്പെടുത്തി അടുത്തിടെ അനന്യ രംഗത്തെത്തിയിരുന്നു. ശസ്‌ത്രക്രിയ നടത്തിയ കൊച്ചിയിലെ റിനൈ മെഡിസിറ്റി ഹോസ്‌പിറ്റലിനെതിരെയും ഡോ.അർജുൻ അശോകനെതിരെയും അനന്യ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്‍മഹത്യ.

ഈ ദിവസം മുതൽ തന്നെ ലിജോ ഏറെ ദുഃഖിതനായിരുന്നു. ഇദ്ദേഹത്തിന് വേണ്ട മാനസിക പിന്തുണ നൽകാൻ സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു. അനന്യയുടെ മരണത്തെ തുടർന്ന് ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു ലിജോയുടെ താമസം. സുഹൃത്ത് പുറത്തുപോയ സമയത്താണ് ലിജോ ജീവനൊടുക്കിയതെന്നാണ് വിവരം.

Also Read: പ്രളയ സെസിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE