യു എസ് ഓപ്പണ്‍; ആന്‍ഡി മറെയുടെ വമ്പന്‍ തിരിച്ചുവരവ്

By News Desk, Malabar News
Andy murray US Open 2020
Andy Murray

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് ബ്രിട്ടീഷ് താരം ആന്‍ഡി മറെ. ജാപ്പനീസ് താരം യോഷിഹിറ്റോ നിഷിയോകയുമായുള്ള മത്സരം 5 മണിക്കൂര്‍ നീണ്ടുനിന്നു. യു എസ് ഓപ്പണ്‍ 2020 യുടെ ആദ്യ റൗണ്ടില്‍ മറെ നിഷിയോകക്കെതിരെ ആവേശകരമായ അഞ്ച് മത്സരങ്ങളാണ് കളിച്ചത്. മറെയുടെ കരിയറിലെ ഏറ്റവും മികച്ച തിരിച്ചുവരവായിരുന്നു ഇത്.

ഒന്നാം റൗണ്ടില്‍ രണ്ട് സെറ്റിന് മറെ പിന്നിലായിരുന്നു. ആദ്യ രണ്ട് സെറ്റ് 6-4, 6-4 ന് നിഷിയോക സ്വന്തമാക്കിയെങ്കിലും മൂന്നാം സെറ്റില്‍ ടൈബ്രേക്കറിലൂടെ മറെ കനത്ത തിരിച്ചടി നല്‍കി. നാലാം സെറ്റിലും ഒരു മാച്ച് പോയിന്റ് സംരക്ഷിക്കാന്‍ താരത്തിന് കഴിഞ്ഞു. ശേഷം 6-4 ന് അഞ്ചാം സെറ്റ് സ്വന്തമാക്കി മറെ രണ്ടാം റൗണ്ടിലേക്ക് കുതിച്ചു.
കാലിനുണ്ടായ പരിക്ക് മൂലം ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്ന മറെ രണ്ട് വര്‍ഷത്തിന് ശേഷം കളിക്കുന്ന ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് മത്സരമായിരുന്നു യു എസ് ഓപ്പണ്‍.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE