യുഎസ് ഓപ്പണ്‍ 2020; ഇതിഹാസ ഫൈനലില്‍ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ഡൊമിനിക് തീം

By Staff Reporter, Malabar News
sports image_malabar news
Dominic Thiem
Ajwa Travels

ന്യൂയോര്‍ക്ക്: തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന യുഎസ് ഓപ്പണ്‍ 2020 ഫൈനലില്‍ ഐതിഹാസിക വിജയവുമായി ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം. ആദ്യമായി ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തിയ ജര്‍മ്മന്‍ താരമായ അലക്‌സാണ്ടര്‍ സ്വെറേവിനെ പരാജയപ്പെടുത്തിയാണ് ഡൊമിനിക് തീമിന്റെ വിജയം. നാല് മണിക്കൂര്‍ അഞ്ച് മിനിറ്റ് നീണ്ടുനിന്ന ഫൈനലില്‍ രണ്ട് സെറ്റുകള്‍ക്ക് പിന്നില്‍ നിന്നിരുന്ന തീം ഗംഭീര തിരിച്ച് വരവ് നടത്തിയാണ് കിരീടം നേടിയത്. സ്‌കോര്‍: 2-6 4-6 6-4 6-3 7-6.

ഇതോടെ 71 വര്‍ഷത്തിനിടെ, ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ പരാജയപ്പെട്ട് യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് 27 കാരനായ ഈ ഓസ്ട്രിയന്‍ താരം.

 ‘എവിടെ നിന്ന് ആരംഭിക്കണമെന്ന് എനിക്കറിയില്ല. ഡൊമിനിക്കിനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരു കടുത്ത യുദ്ധമായിരുന്നു’ മത്സരത്തിന് ശേഷം സ്വെരേവ് പറഞ്ഞു. കൂടാതെ തന്നോടൊപ്പം നിന്ന ടീമിനും മാതാപിതാക്കള്‍ക്കും നന്ദി അറിയിക്കുന്നതായി സ്വെരേവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്ഷം ഒട്ടും എളുപ്പമായിരുന്നില്ല എന്നും ഒരു നാള്‍ കപ്പ് ഉയര്‍ത്തും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

 2014 ല്‍ നൂറാം സ്ഥാനത്തോ മറ്റോ ആയിരിക്കുമ്പോള്‍ ആണ് തങ്ങള്‍ ഇരുവരും പരസ്പരം അറിയാന്‍ തുടങ്ങിയതെന്നും പിന്നീട് ബന്ധം പലതരത്തിലും വളര്‍ന്നതായും തീം അഭിപ്രായപ്പെട്ടു. ഇത്രത്തോളംഎത്തി നില്‍ക്കുന്ന യാത്ര അതിശയകരം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE