യുഎസ് ഓപ്പൺ കലാശപ്പോരിൽ കൗമാരക്കാർ ഏറ്റുമുട്ടും; ചരിത്രം തിരുത്തി എമ്മ

By Staff Reporter, Malabar News
emma-raducanu-us-open-final
Ajwa Travels

ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ചരിത്രമെഴുതി എമ്മ റാഡുകാനു ഫൈനലിൽ. യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ് സ്ളാം ഫൈനലിൽ എത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ബ്രിട്ടണിന്റെ ഈ 18കാരി കുറിച്ചത്. സെമിഫൈനലിൽ ഗ്രീക്ക് താരം മരിയ സക്കാരിയെ തകർത്താണ് എമ്മ ഫൈനൽ ടിക്കറ്റ് കരസ്‌ഥമാക്കിയത്. സ്‌കോർ: 61, 64.

മൽസരത്തിൽ ഉടനീളം ആധിപത്യം തുടരാൻ എമ്മയ്‌ക്ക് കഴിഞ്ഞു. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും എമ്മ പരാജയപ്പെട്ടിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്. അതേസമയം 44 വർഷങ്ങൾക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം ഗ്രാൻഡ് സ്ളാം ഫൈനൽ കടക്കുന്നത്.

നേരത്തെ യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ് സ്ളാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും എമ്മ സ്വന്തമാക്കിയിരുന്നു. ആദ്യ 100 റാങ്കിന് പുറത്തു നിന്ന് യോഗ്യതാ മൽസരങ്ങൾ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ.

അതേസമയം കാനഡയുടെ 19കാരിയായ താരം ലെയ്‌ല ആനി ഫെർണാണ്ടസ് ആണ് ഫൈനലിൽ എമ്മയുടെ എതിരാളി. മൂന്നാം റൗണ്ടിൽ മൂന്നാം സീഡും ഇപ്പോഴത്തെ ജേതാവുമായ യുഎസ് താരം നയോമി ഒസാക്കയെ തകർത്ത് ശ്രദ്ധ നേടിയ താരമാണ് ലെയ്‌ല.

1999ൽ സറീന വില്യംസും മാർട്ടിൻ ഹിംഗിസും ഫൈനലിൽ ഏറ്റുമുട്ടിയതിന് ശേഷം ഇത് ആദ്യമാണ് രണ്ട് കൗമാര താരങ്ങൾ കലാശപ്പോരിലെത്തുന്നത്. അതുകൊണ്ടുതന്നെ ഫൈനൽ മൽസരത്തിന്റെ ആവേശം വാനോളമാണ്.

Most Read: മഞ്‌ജുവിന് പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരമായി ‘ആയിഷ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE