തോല്‍വിയില്‍ നിന്ന് വിജയം കൊയ്‌തു; യുഎസ് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കി നവോമി ഒസാക്ക

By News Desk, Malabar News
Naomi Osaka Won US Open 2020
Naomi Osaka
Ajwa Travels

ന്യൂയോര്‍ക്ക്: ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന പോരാട്ടത്തിനൊടുവില്‍ 2020 യുഎസ് ഓപ്പണ്‍ വനിതാ കിരീടം ജപ്പാന്‍ താരം നവോമി ഒസാക്ക സ്വന്തമാക്കി. ബെലാറസ് താരം വിക്ടോറിയ അസരങ്കയെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഒസാക്ക രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം നേടിയത്. ഒസാക്കയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്.

ഒരു മണിക്കൂര്‍ 53 മിനിറ്റ് നീണ്ട മത്സരത്തിന്റെ ആദ്യ സെറ്റ് അസരങ്ക നിഷ്പ്രയാസം സ്വന്തമാക്കി. 6-1 നാണ് ഒസാക്കക്ക് ആദ്യ സെറ്റ് നഷ്‌ടമായത്. ഊര്‍ജമില്ലാത്ത റിട്ടേണുകളിലൂടെ മുന്നോട്ട് പോയ ഒസാക്കയുടെ ഏക പോയിന്റ് അസരങ്കയുടെ പിഴവ് മൂലമാണ് ലഭിച്ചത്. എന്നാല്‍, വളരെ പതിയെ ഗെയിമിലേക്ക് തിരിച്ചു വന്ന ഒസാക്ക രണ്ടാം സെറ്റിലാണ് മികച്ച പ്രകടനം കാഴ്‌ച വെച്ചത്. എയ്‌സുകളും കനത്ത റിട്ടേണുകളും ഒന്നിന് പുറകേ ഒന്നായി വന്ന ബ്രേക്ക് പോയിന്റുകളും കളിയുടെ ഗതി മാറ്റി. 12 ബ്രേക്ക് പോയിന്റുകളില്‍ 5 എണ്ണം ഒസാക്ക നേടി. അസരങ്കയുടേത് 5/10 ആയിരുന്നു. രണ്ടാം സെറ്റിലും ഫൈനലിലും ബ്രേക്ക് പോയിന്റുകളാണ് നിര്‍ണായകമായത്.

 

View this post on Instagram

 

? Shouting out the champion!

A post shared by US Open (@usopen) on

രണ്ടാം സെറ്റിലെ ഒസാക്കയുടെ പ്രകടനത്തിന് മുന്നില്‍ അസരങ്കെ പതറി. ആറ് എയ്സുകളാണ് ഒസാക്ക അസരങ്കക്ക് നേരെ തൊടുത്ത് വിട്ടത്. എങ്കിലും ഒസാക്കക്ക് എളുപ്പത്തില്‍ വിജയം നേടാമായിരുന്ന അവസാന രണ്ട് സെറ്റുകള്‍ ബ്രേക്ക് പോയിന്റിലൂടെ അസരങ്ക ഇല്ലാതാക്കി. അവസാനം 1-6, 6-3, 6-3 എന്ന സ്‌കോറില്‍ ഒസാക്ക വിജയം നേടി. 26 വര്‍ഷത്തിനിടെ യുഎസ് ഓപ്പണ്‍ വനിതാ ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായാണ് ആദ്യ സെറ്റ് പരാജയപ്പെട്ട താരം കിരീടം നേടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE