ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ്

By Syndicated , Malabar News
anirudh-thapa
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഥാപ്പ കളത്തിൽ ഇറങ്ങിയിരുന്നില്ല.

“അനിരുദ്ധ് ഥാപ്പ കോവിഡ് പോസിറ്റീവായി. അദ്ദേഹം ഐസൊലേഷനിലാണ്. അവർ ഒരു ടെസ്‌റ്റ് കൂടി ചെയ്യുമെന്നാണ് തോന്നുന്നത്. പോസിറ്റീവാണെങ്കിലും ഥാപ്പയുടെ സിടി സ്‌കോർ ഉയർന്നതാണ്. ഖത്തറിൽ, സിടി സ്‌കോർ 30നു താഴെയാണെങ്കിൽ കോവിഡ് പോസിറ്റീവാണ്. വരും ദിവസങ്ങളിൽ അദ്ദേഹത്തിന് വീണ്ടും ടെസ്‌റ്റ് നടത്തും”- എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് എഎൻഐയോട് പറഞ്ഞു.

ഖത്തറിനെതിരായ ലോകകപ്പ് ക്വാളിഫയർ മൽസരത്തിൽ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടിരുന്നു.

Read also: കുഴല്‍പ്പണക്കേസ്; ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് വി മുരളീധരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE