പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേർ ആക്രമണം നടത്തും; ഭീഷണിക്കത്ത്

ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി നാളെ വൈകിട്ടോടെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്.

By Trainee Reporter, Malabar News
death-threat-to-pm-Narendra-Modi
PM Modi
Ajwa Travels

തിരുവനന്തപുരം: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിന്റെ പേരിലാണ് കത്ത് വന്നതെന്നാണ് വിവരം. കത്ത് എഡിജിപി ഇന്റലിജൻസിന് കൈമാറി. കത്തിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

ഇന്റലിജൻസ് മേധാവി ടികെ വിനോദ് കുമാറിന്റെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്‌തമാക്കുന്നത്‌. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിൽ എടുക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്. ഒരാഴ്‌ച മുമ്പാണ് കത്ത് ലഭിച്ചതെന്നാണ് വിവരം. ഉടൻ തന്നെ ഈ കത്ത് സംസ്‌ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു.

ഭീഷണി സന്ദേശം കൂടി കണക്കിലെടുത്ത് വേണം കേരളത്തിൽ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. റെയിൽവേ സ്‌റ്റേഷൻ ഉൾപ്പടെ പ്രത്യേകമായി ശ്രദ്ധിച്ചു ശക്‌തമായ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ഇന്റലിജൻസ് മേധാവി റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു. രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി നാളെ വൈകിട്ടോടെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്.

തിങ്കളാഴ്‌ച അദ്ദേഹത്തിന് തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഉൽഘാടനം ഉൾപ്പടെയുള്ള പരിപാടികൾ ഉണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിക്കൊണ്ടും നിർദ്ദേശങ്ങൾ നൽകിയും ഇന്റലിജൻസ് മേധാവി ടികെ വിനോദ്‌കുമാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണിയെ കുറിച്ച് വ്യക്‌തമാക്കുന്നത്‌.

Most Read: ഇനി അമ്മയ്‌ക്കൊപ്പം; രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE