കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; കുന്ദമംഗലം സ്വദേശി അറസ്‌റ്റില്‍

By Syndicated , Malabar News
cannabis seized_kozhikkod
Representational image
Ajwa Travels

കോഴിക്കോട്: ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന നാല്‍പ്പത്തി നാലര കിലോ കഞ്ചാവുമായി കുന്ദമംഗലം സ്വദേശി നിസാമിനെ പൊലീസ് പിടികൂടി. ന്യൂ ഇയര്‍ ആഘോഷം പ്രമാണിച്ച് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറിലധികം കഞ്ചാവ് കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തത്.

ജില്ലാ നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്  മഹാരാഷ്‍ട്രയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ശേഖരം പിടികൂടിയത്.

നഗരത്തിലെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ ജില്ലാ നാര്‍ക്കോട്ടിക്‌സ് വിഭാഗവും കുന്ദമംഗലം പൊലീസും ചേര്‍ന്ന് നിസാമിനെ പിടികൂടുകയായിരുന്നു. കാറിന്റെ പിന്‍ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മുന്‍പും കഞ്ചാവ് വില്‍പന നടത്തിയിട്ടുണ്ടെന്ന്  നിസാം പൊലീസിന് മൊഴി നല്‍കി. ഇയാളുമായി ഇടപാട് നടത്തിയവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: വീണ്ടും സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് 73 ലക്ഷം രൂപയുടെ സ്വര്‍ണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE