വീണ്ടും സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് 73 ലക്ഷം രൂപയുടെ സ്വര്‍ണം

By News Desk, Malabar News
Malabarnews_karipur airport
Representational image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അന്താരാഷ്‌ട്ര  വിപണിയില്‍ 2.25 ലക്ഷം വിലവരുന്ന 72000 സിഗരറ്റും 6 ലക്ഷത്തോളം വിലവരുന്ന 8.5 കിലോ കുങ്കുമപ്പൂവും ഒപ്പം പിടിച്ചെടുത്തിട്ടുണ്ട്. 11 കേസുകളിലായിട്ടാണ് 73 ലക്ഷം രൂപ വിലവരുന്ന 1443 ഗ്രാം സ്വര്‍ണം പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തു കേസിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവരുടെ അന്വേഷണം സംസ്‌ഥാനത്ത് സജീവമായി നടക്കുമ്പോഴാണ് വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്ത് തുടരുന്നത്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്‌ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് ഭൂരിഭാഗം കേസുകളിലും സ്വര്‍ണം കടത്തുന്നത്.

Malabar News: സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തി; പിന്തുണയുമായി സമസ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE