‘ബധായി ഹോ’ തമിഴ് റീമേക്കിൽ നായികയായി അപര്‍ണ ബാലമുരളി

By Staff Reporter, Malabar News
aparna balamurali-bdhai ho
Ajwa Travels

തന്റെ മൂന്നാമത്തെ തമിഴ് ചിത്രം ചെയ്യാനൊരുങ്ങി മലയാളത്തിന്റെ പ്രിയ താരം അപര്‍ണ ബാലമുരളി. സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമായ ‘ബധായി ഹോ’യുടെ ഹിന്ദി റീമേക്കിലാണ് താരം നായികയാകുന്നത്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

സത്യരാജ്, ഉര്‍വ്വശി എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ആയുഷ്‌മാന്‍ ഖുറാന, നീന ഗുപ്‌ത, സാനിയ മല്‍ഹോത്ര എന്നിവരായിരുന്നു ബോളിവുഡ് പതിപ്പിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. അതേസമയം ബോണി കപൂറാണ് ചിത്രം തമിഴിൽ നിര്‍മിക്കുന്നത്. ആഗസ്‌റ്റിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന.

തമിഴ് ത്രില്ലറായ ‘8 തോട്ടകള്‍’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അപര്‍ണ ബാലമുരളി ടോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സൂര്യയുടെ നായികയായി ‘സുരറൈ പൊട്രു’വിലും താരം മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു.

Most Read: മുട്ടിൽ മരംമുറി: സർക്കാർ ഉത്തരവ് ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE