ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്‌സിന് യുകെയിൽ അംഗീകാരം

By News Desk, Malabar News
Ajwa Travels

ലണ്ടൻ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് യുകെയില്‍ അംഗീകാരം. കമ്പനിയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗമായ ‘ജാന്‍സന്‍’ വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ കോവിഡിനെതിരെ വളരെ ഫലപ്രദമാണെന്നും രോഗം ഗുരുതരമാവുന്നതില്‍ നിന്ന് പൂര്‍ണമായി സംരക്ഷിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

യുകെയുടെ വിജയകരമായ വാക്‌സിന്‍ പദ്ധതിക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് ജോൺസന്റെ പുതിയ കണ്ടെത്തലെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. നിലവില്‍ കോവിഡിനെതിരെ നാല് ഫലപ്രദമായ വാക്‌സിനുകള്‍ യുകെയില്‍ ലഭ്യമാണെന്നും ഹാന്‍കോക്ക് വ്യക്‌തമാക്കി.

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന്റെ 20 മില്യന്‍ ഡോസിന് യുകെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രണ്ട് തവണ വന്ന് വാക്‌സിനെടുക്കാന്‍ പ്രയാസമുള്ള ആളുകള്‍ക്ക് പുതിയ കണ്ടെത്തൽ സഹായകരമാവും.

Also Read: കോവിഡ് സഹായം; ഇന്ത്യക്ക് 12 ടൺ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ച് നൽകി കെനിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE