വാക്‌സിൻ അടിയന്തര അനുമതി; അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ

By News Desk, Malabar News
johnson-johnson
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗത്തിന് അടിയന്തര അനുമതി തേടിയുള്ള അപേക്ഷ നിർമാതാക്കളായ ജോൺസൺ ആൻഡ് ജോൺസൺ പിൻവലിച്ചു. അപേക്ഷ പിൻവലിച്ചതിന്റെ കാരണം വ്യക്‌തമല്ലെന്ന് വാർത്താ ഏജൻസി റിപ്പോർട് ചെയ്യുന്നു.

ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ചെടുത്ത വാക്‌സിൻ ജൂലൈയോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് ആയിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. യുഎസ് ആസ്‌ഥാനമായുള്ള നിർമാതാക്കളിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാനുള്ള തയ്യാറെടുപ്പുകളും ഇന്ത്യ നടത്തിയിരുന്നു. കുറഞ്ഞ അളവിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ഇന്ത്യയിലേക്ക് എത്തുകയെന്ന് കമ്പനി വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കാരണം വ്യക്‌തമാക്കാതെ അപേക്ഷ കമ്പനി പിൻവലിച്ചിരിക്കുന്നത്.

Also Read: വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം; ജമ്മുവില്‍ സുരക്ഷ ശക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE