പൈവളികെയില്‍ മീന്‍വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: കുടുംബശ്രീ ജില്ല മിഷന്‍ കൊറഗ സ്‌പെഷല്‍ പ്രോജക്ടിന്റെ ഭാഗമായി പൈവളികെ ലാല്‍ബാഗില്‍ മീന്‍വളര്‍ത്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ. ഷെട്ടി ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഫിഷറീസ് പ്രമോട്ടര്‍ രമേശന്‍, മത്സ്യസംരംഭകന്‍ അബ്ദുല്‍ റസാഖ് എന്നിവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത്.

കൊറഗ വിഭാഗക്കാരെ പരമ്പരാഗത തൊഴിലില്‍ നിന്നും മത്സ്യ സംരംഭകത്വ മേഖലകളിലേക്ക് കൊണ്ടുവരിക, ഊരുകളിലെ മത്സ്യലഭ്യതയും ഉപജീവന മാര്‍ഗവും മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യം വെച്ചാണ് സ്‌പെഷല്‍ പ്രോജക്ടിന് കീഴില്‍ മീന്‍ വളര്‍ത്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. നിലവില്‍ കൊറഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി വിവിധ പരിപാടികളാണ് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കി വരുന്നത്.

Malabar News: തലശ്ശേരി ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE