തലശ്ശേരി ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; പണം കണ്ടെടുത്തു

By Desk Reporter, Malabar News
vigilance-raid_2020-Sep-15
Representational Image
Ajwa Travels

കണ്ണൂർ: തലശ്ശേരി സബ് ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. മൂന്ന് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ഉണ്ടായേക്കും എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് 5160 രൂപയും ഉദ്യോഗസ്ഥരിൽ നിന്നും 2655 രൂപയും പിടികൂടി.

ഏജന്റുമാരുടെ അമിത ഇടപെടലാണ് ഓഫീസിനെതിരെ പരാതി ഉയരാൻ കാരണം. നേരിട്ട് നൽകുന്ന അപേക്ഷകൾ സ്വീകരിക്കാതെയും, തീർപ്പാക്കാതെയും മുൻപോട്ടു പോവുന്നത് സേവന അവകാശ ലംഘനമാണെന്ന് വിജിലൻസ് ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം ആദ്യം നൽകിയ അപേക്ഷകൾ പോലും പരിഗണിച്ചിട്ടില്ല.

Also Read:  ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍; ഹരജി ഇന്ന് പരിഗണിക്കും

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിജിലൻസ് റെയ്ഡ് തുടങ്ങിയത്. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, സിഐ ദിനേശൻ, കോഴിക്കോട് വിജിലൻസ് സംഘത്തിൽ നിന്നുള്ള മൂന്നു സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE