മലപ്പുറം: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് വിജിലൻസ് സംഘം സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയത്.
പരിശോധനയിൽ സബ് രജിസ്ട്രാറുടെ കൈയിൽ നിന്ന് 28,600 രൂപയും, പ്യൂണിന്റെ കൈവശം ഉണ്ടായിരുന്ന 2,800 രൂപയും പിടിച്ചെടുത്തു. ഓഫിസ് സമയം കഴിഞ്ഞു ആധാരം ഏജന്റുമാർ വഴി ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന.
Most Read: ബോംബ് നിർമിച്ചത് മിഥുൻ, കേസിലെ മുഖ്യ സൂത്രധാരൻ; ചോദ്യം ചെയ്യൽ തുടരുന്നു