ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണം; ആവശ്യവുമായി അരവിന്ദ് കെജ്‌രിവാള്‍

By News Desk, Malabar News
Aravind kejriwal_ Delhi cm_Malabar news
Ajwa Travels

ഡെൽഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ നഷ്‌ടമായി. ഇവര്‍ക്കുള്ള ഒരു ആദരമായിരിക്കും ഈ പുരസ്‌കാരമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

എല്ലാ ഡോക്‌ടര്‍മാര്‍ക്കും പാരാമെഡിക്‌സ് വിഭാഗത്തിനുമായി ഭാരത് രത്‌ന നല്‍കണമെന്ന ആവശ്യമാണ് കെജ്‌രിവാള്‍ മുന്നോട്ട് വെച്ചത്. ഒരു സമൂഹത്തിനായി ഭാരത് രത്‌ന നല്‍കാന്‍ ചട്ടമില്ലെങ്കില്‍ ആ ചട്ടങ്ങള്‍ മാറ്റണമെന്നും പ്രധാനമന്ത്രിക്ക് അയച്ച് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കുന്നതിലൂടെ ഓരോ ഇന്ത്യക്കാരനും സന്തോഷിക്കുമെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിശദീകരണം വന്നിട്ടില്ല.

Also Read: റാഫേലിൽ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണം; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE