അതിർത്തിയിൽ സന്ദർശനം നടത്തി കരസേനാ മേധാവി; സുരക്ഷ വിലയിരുത്തി

By Staff Reporter, Malabar News
mm-naravane-in-kashmir
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കരസേനാ മേധാവി എംഎം നരവനെ സന്ദ‌ർശനം നടത്തി. ഏറ്റുമുട്ടല്‍ നടക്കുന്ന പൂഞ്ചിലെയും രജൗരിയിലെയും സുരക്ഷ കരസേനാ മേധാവി വിലയിരുത്തി.

നാളെയും കരസേനാ മേധാവി ജമ്മു കശ്‌മീരീലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ സേന കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. അതേസമയം, കശ്‌മീരിലെ ആക്രമണങ്ങളുടെ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി.

ഇന്നലെ സുരക്ഷാ ഏജന്‍സി തലവൻമാരുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെയായിരുന്നു ചർച്ച. ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങളെ കുറിച്ച് കൂടിക്കാഴ്‌ചയില്‍ ച‍ർച്ച നടത്തിയതായാണ് സൂചന. വെള്ളിയാഴ്‌ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുവിൽ സന്ദർശനം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

Read Also: അതിശക്‌തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE