കശ്‌മീരിൽ പാക് വെടിവെപ്പ് വീണ്ടും; ഒരു ജവാന് വീരമൃത്യു

By Trainee Reporter, Malabar News
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വെടിനിർത്തൽ കരാർ പാകിസ്‌ഥാൻ വീണ്ടും ലംഘിച്ചു. പാക് വെടിവെപ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിൽ നൗഷേര സെക്‌ടറിലാണ് സംഭവം നടന്നത്. ഹവൽദാർ പാട്ടീൽ സൻഗ്രാം ശിവാജി എന്ന സൈനികനാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

കശ്‌മീരിലെ നഗ്രോട്ട ദേശീയപാതയിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ രണ്ടു ദിവസം മുൻപ് നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് പാക് പ്രകോപനം. ഏറ്റുമുട്ടലിൽ 4 ഭീകരരെ സേന വധിച്ചിരുന്നു.

അതേസമയം പാകിസ്‌ഥാന്റെ ഡെൽഹിയിലുള്ള ഹൈകമ്മീഷനെ ഇന്ത്യ വിളിച്ചുവരുത്തി. നഗ്രോട്ടയിൽ നടന്ന ഏറ്റുമുട്ടലിൽ പ്രതിഷേധം അറിയിക്കാനാണ് ഹൈകമ്മീഷനെ വിളിച്ചുവരുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പലതവണ പാകിസ്‌ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ബുധനാഴ്‌ച രണ്ടുതവണ ഇന്ത്യൻ പോസ്‌റ്റിലേക്ക് പാകിസ്‌ഥാൻ വെടിയുതിർത്തിരുന്നു.

Read also: രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് വിജയ് സേതുപതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE