പൂഞ്ച്: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘട്ടി സെക്റ്ററിലാണ് പാക് പ്രകോപനമുണ്ടായത്. 10 ജെഎകെ റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിംഗാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ഹവിൽദാർ നിർമ്മൽ സിംഗ് ധീരനായ സൈനികനായിരുന്നു, രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജനുവരി ഒന്നിന് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു സുബേദാർ കൊല്ലപ്പെട്ടിരുന്നു. രണ്ട് തവണയായി രജൗരിയിൽ വെച്ചാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്.
Read Also: ഡെല്‍ഹിയിലെ റോഡിന് ഇനി സുശാന്തിന്റെ പേര്; നഗരസഭയുടെ അംഗീകാരം