ന്യൂഡെല്‍ഹി: തെക്കന്‍ ഡെല്‍ഹിയിലെ ആന്‍ഡ്രൂസ് ഗഞ്ചിലെ റോഡ് ഇനി അറിയപ്പെടുക അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ പേരിൽ. നഗരസഭ പേരുമാറ്റം അംഗീകരിച്ചായി അധികൃതര്‍ അറിയിച്ചു. സുശാന്തിനോടുള്ള ആദര സൂചകമായാണ് റോഡിന്‍റെ പേരുമാറ്റം.
സുശാന്തിന്‍റെ 35ആമത്തെ ജൻമദിനമായിരുന്ന വ്യാഴാഴ്‌ചയാണ് നഗരസഭ പേരുമാറ്റം അംഗീകരിച്ചത്. ആന്‍ഡ്രൂസ് ഗഞ്ചിലെ റോഡ് എട്ടിനാകും ‘സുശാന്ത് സിങ് രജ്പുത്ത് മാര്‍ഗ്’ എന്ന പേര് നല്‍കുക.
കഴിഞ്ഞ സെപ്റ്റംബറില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഭിഷേക് ദത്ത് ആണ് റോഡിന് സുശാന്തിന്‍റെ പേരിടാനുള്ള നിര്‍ദേശം നഗരസഭയില്‍ നല്‍കിയത്. തുടർന്ന് കഴിഞ്ഞദിവസം നടത്തിയ യോഗത്തില്‍ പേരുമാറ്റത്തില്‍ തീരുമാനം ആകുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂണ്‍ 14നാണ് സുശാന്തിനെ ബാദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബോളിവുഡിലാകെ കോളിളക്കം സൃഷ്‌ടിച്ച സുശാന്തിന്റെ മരണം സിനിമാ മേഖലയിലെ മയക്കുമരുന്ന് മാഫിയകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
Read Also: സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും