ശ്രീനഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പ്രകോപനവുമായി പാക് സൈന്യം. ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിലെ സുന്ദർബാനി സെക്റ്ററിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന് ശേഷം അതിർത്തിയിൽ നാല് സൈനികർക്കാണ് ജീവൻ നഷ്‌ടമായത്.
സുന്ദർബാനി മേഖലയിൽ വെച്ച് യാതൊരു പ്രകോപനവും കൂടാതെ പാക് സൈന്യം അക്രമം അഴിച്ചു വിടുകയായിരുന്നു. രാജസ്‌ഥാനിലെ ജോധ്പൂർ സ്വദേശിയായ ലക്ഷ്‌മണാണ് കൊല്ലപ്പെട്ടത്. ജനുവരി 24ന് നോൺ കമ്മീഷൻഡ് ഓഫീസർ നായിക് നിഷാന്ത് ശർമ, ജനുവരി 21ന് ഹവീൽൽദാർ നിർമൽ സിംഗ്, സുബൈദാർ രവീന്ദർ എന്നിവരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത്. ലക്ഷ്‌മൺ ധീരനായ ഒരു സൈനികനായിരുന്നു, രാജ്യം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സൈന്യം വ്യക്‌തമാക്കി.
Read Also: ട്രാക്‌ടർ റാലിക്കിടെ മരിച്ച കർഷകന്റെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്ക രാംപൂരിലേക്ക്