രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് വിജയ് സേതുപതി

By Trainee Reporter, Malabar News
vijay-sethupathy
Ajwa Travels

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെറുതെ വിടണമെന്ന ആവശ്യവുമായി മക്കൾ സെൽവൻ വിജയ് സേതുപതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനെ ജയിൽ മോചിതനാക്കണം എന്നാവശ്യപ്പെട്ട് തമിഴ് സിനിമാരംഗത്ത് നിന്നും നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

“സുപ്രീം കോടതി വിധി പരിഗണിച്ച് പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യർഥിക്കുന്നു. അർപ്പുതമ്മാളിന്റെ പോരാട്ടം അവസാനിപ്പിക്കുന്നതിനായി നിരപരാധിയായ പേരറിവാളനെ വെറുതെ വിടണമെന്ന് ഞാൻ അഭ്യർഥിക്കുന്നു”, വിജയ് സേതുപതി ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

നേരത്തെ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. “കുറ്റം ചെയ്യാതെ 30 വർഷം ജയിലിൽ. മകന് നീതി ലഭിക്കാനായി 30 വർഷം പോരാടിയ അമ്മ. അവർക്ക് നീതി നൽകാൻ തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവർണറോടും അപേക്ഷിക്കുന്നു”, കാർത്തിക് ട്വിറ്ററിൽ കുറിച്ചു.

രാജീവ് വധക്കേസിൽ പ്രതിയായ പേരറിവാളൻ 29 വർഷങ്ങളായി ജയിലിലാണ്. നീണ്ട 26 വർഷങ്ങൾക്ക് ശേഷമാണ് പേരറിവാളന് ജയിലിൽ നിന്നും പരോൾ ലഭിച്ചത്. 19ആം വയസിലാണ് ഇയാൾ ജയിലിലടക്കപ്പെട്ടത്.

പേരറിവാളന്റെ ജയിൽ മോചനത്തിനായി തമിഴ്‌നാട്‌ സർക്കാർ തീരുമാനിച്ച ഫയലിന് 2 വർഷം കഴിഞ്ഞിട്ടും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ഗവർണറുടെ നടപടിയിൽ സുപ്രീം കോടതി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

Read also: നാട്ടിൽ പോവാൻ അവധി ചോദിച്ചെത്തിയ പ്രവാസിക്ക് നേരെ വെടിയുതിർത്തു; സ്‌പോൺസർ ഒളിവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE