നാട്ടിൽ പോവാൻ അവധി ചോദിച്ചെത്തിയ പ്രവാസിക്ക് നേരെ വെടിയുതിർത്തു; സ്‌പോൺസർ ഒളിവിൽ

By News Desk, Malabar News
Indian worker allegedly shot for seeking leave
Representational Image
Ajwa Travels

ദോഹ: രണ്ട് വർഷത്തിന് ശേഷം നാട്ടിൽ പോവാൻ അനുവാദം ചോദിച്ചെത്തിയ പ്രവാസിയെ സ്‌പോൺസർ വെടിവെച്ച് പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഹൈദർ അലിയാണ് ഖത്തരി സ്‌പോൺസറിന്റെ വെടിയേറ്റ് ഗുരുതരാവസ്‌ഥയിലായത്. ദോഹയിലെ ഹമദ് ജനറൽ ഹോസ്‌പിറ്റലിൽ ചികിൽസയിലാണ് ഇദ്ദേഹം.

ഒക്‌ടോബർ 30ന് ഡെൽഹിയിലേക്കുള്ള ടിക്കറ്റെടുത്ത് സ്‌പോൺസറെ കണ്ട് അനുവാദം ചോദിക്കാനെത്തിയതായിരുന്നു ഹൈദർ അലി. ഇരുവരും തമ്മിലുള്ള സംസാരം തർക്കത്തിന് ഇടയാക്കുകയും പ്രകോപിതനായ സ്‌പോൺസർ തോക്കെടുത്ത് ഹൈദറിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.

Also Read: ത​ബ്​​ലീ​ഗ് ജമാഅത്ത്; ഹരജി അടുത്ത ആഴ്‌ച പരിഗണിക്കും; സുപ്രീം കോടതി

തുടർന്ന് സ്‌പോൺസർ ഒളിവിൽ പോയി. ഗുരുതരമായി പരിക്കേറ്റ ഹൈദർ അലി അപകടനില തരണം ചെയ്‌തതായി സുഹൃത്തുക്കൾ അറിയിച്ചു. ഇദ്ദേഹത്തിന് വെടിയേറ്റ സംഭവം ദോഹയിലെ ഇന്ത്യൻ എംബസിയും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഹൈദരലിയുടെ കുടുംബവുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും എംബസി ഉദ്യോഗസ്‌ഥൻ ധീരജ് കുമാർ അറിയിച്ചു.

വിവരമറിഞ്ഞ ഹൈദരലിയുടെ ഹൃദ്രോഗിയായ പിതാവ് ബോധരഹിതനായി ആശുപത്രിയിലാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ അറിയിച്ചു. ഏറെ നാളുകൾക്ക് ശേഷം ഹൈദരലിയുടെ വരവും കാത്തിരുന്ന കുടുംബത്തിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും ഹൈദരലിയുടെ സഹോദരൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE