വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി ഖത്തർ

ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം ഈ വർഷം ജനുവരിയിൽ ഖത്തറിലെത്തിയത് നാല് ലക്ഷത്തോളം സന്ദർശകരാണ്.

By Trainee Reporter, Malabar News
Qatar
Ajwa Travels

ദോഹ: വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി ഖത്തർ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാത്രം ഈ വർഷം ജനുവരിയിൽ ഖത്തറിലെത്തിയത് നാല് ലക്ഷത്തോളം സന്ദർശകരാണ്. ആകെ സന്ദർശകരുടെ 53 ശതമാനമാണിത്. 2030 ഓടെ പ്രതിവർഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഖത്തർ ലക്ഷ്യമിടുന്നത്.

2023 ജനുവരിയിൽ ഒന്നരലക്ഷത്തിൽ താഴെ മാത്രമായിരുന്നു സന്ദർശകരുടെ എണ്ണം. പ്ളാനിങ് ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം സന്ദർശകരിൽ ഏഴ് ശതമാനം മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

2022 ഫിഫ ലോകകപ്പിനെ തുടർന്ന് ഖത്തറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഫാൻ വിസയായി അവതരിപ്പിച്ച ഹയ്യ കാർഡ് ഏഷ്യൻ കപ്പിനായി ഖത്തർ സന്ദർശിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്‌തിരുന്നു. ഖത്തറിലെത്തുന്ന സഞ്ചാരികളിൽ 20 ശതമാനം പേർ യൂറോപ്പിൽ നിന്നുള്ളവരാണ്. ഏഷ്യൻ കപ്പ് കാണുന്നതിനായി ജനുവരിയിൽ മാത്രം ഏഴ് ലക്ഷത്തിലധികം പേരാണ് ഖത്തറിലെത്തിയത്.

Most Read| ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്‌ഡ്‌; ഇന്ത്യ ഏകാധിപത്യത്തിലേക്ക് എന്ന് എഎപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE