അരവിന്ദ് സ്വാമിയുടെ ‘കള്ളപാർട്ട്’; സസ്‌പെൻസും ആക്ഷനും നിറച്ച് ടീസറെത്തി

By Film Desk, Malabar News
Ajwa Travels

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ അരവിന്ദ് സ്വാമിയും റെജീന കസാന്ദ്രയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘കള്ളപാർട്ട്” ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തു. സസ്‌പെൻസും ആക്ഷനും നിറഞ്ഞതായിരിക്കും ചിത്രം എന്ന് ഉറപ്പുനൽകുന്നതാണ് ടീസർ. പി രാജപാണ്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വീൽ ചെയറിലായിരിക്കുന്ന അരവിന്ദ് സ്വാമിയെ ആണ് ടീസറിൽ കാണുന്നത്. പുസ്‌തകങ്ങളും വളർത്തു നായയുമായി ഒറ്റയ്‌ക്ക് ജീവിക്കുന്ന ആളാണ്‌ ടീസറിൽ അരവിന്ദ് സ്വാമിയുടെ കഥാപാത്രം. അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തെ തേടി ഒരു രാത്രി റെജീന കസാന്ദ്രയുടെ കഥാപാത്രമെത്തുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥയെന്നാണ് ടീസർ നൽകുന്ന സൂചന.

ഇവർക്ക് പുറമെ ഒരു കുട്ടിയും ടീസറിൽ ഉണ്ട്. അതേസമയം ഇതിന് സമാന്തരമായി ഒരു തുരങ്കത്തിലൂടെ ആളുകൾ കുനിഞ്ഞു കടന്നു പോകുന്ന ഒരു കഥാപശ്‌ചാത്തലവും കാണിക്കുന്നുണ്ട്. ഈ രണ്ട് പ്ളോട്ടുകളും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് കാഴ്‌ചക്കാർ.

ചിത്രത്തിൽ നർത്തകിയുടെ വേഷത്തിലാണ് റെജീന കസാന്ദ്ര എത്തുന്നത്. ആനന്ദ്‌രാജും ശരണ്യ പൊൻവണ്ണനും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Most Read: പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE