ആര്യയെ നായകനാക്കി ശക്‌തി സൗന്ദര്‍ രാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളിതാരം ഐശ്വര്യ ലക്ഷ്‌മിയും. ആര്യയുടെ കരിയറിലെ 33ആമത്തെ ചിത്രമാണിത്. പേരിടാത്ത ഈ ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ആണെന്നാണ് വിവരം.
കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജാ ചടങ്ങുകള്‍ നടന്നത്. ചെന്നൈ, മലേഷ്യ എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷനുകൾ.
ജഗമേ തന്തിരം, ആക്ഷന്‍, പൊന്നിയന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ വീണ്ടും തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
അതേസമയം ‘ടെഡി’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ശക്‌തിരാജനും ആര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഡി ഇമ്മാനാണ് സംഗീത സംവിധാനം. സിമ്രാന്‍, കാവ്യ ഷെട്ടി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
Most Read: ടി-20 ലോകകപ്പ്; ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും