തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ മേയറായി ആര്യാ രാജേന്ദ്രനെ തിരഞ്ഞെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുടവന്മുഗള് വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്. ചുമതല ഏല്‍ക്കുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവും 21കാരിയായ ആര്യാ രാജേന്ദ്രന്.
ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. നിലവില്‍ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആള് സെയ്ന്റ്സ് കോളേജില്‍ ബിഎസ്സി ഗണിത ശാസ്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആര്യ.
പേരൂര്‍ക്കട വാര്‍ഡില്‍ നിന്നു ജയിച്ച ജമീല ശ്രീധരന്റെ പേരാണ് ആദ്യം ഉയര്‍ന്നു കേട്ടത്. വഞ്ചിയൂരില്‍ നിന്നുള്ള ഗായത്രിബാബുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന ആലോചനയിലാണ് ആര്യയെ തിരഞ്ഞെടുത്തത്.
Read also: ഐഎഫ്എഫ്കെ; പ്രദര്‍ശനത്തിന് തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ ഇത്തവണയും വിവാദം