ഐഎഫ്എഫ്‌കെ; പ്രദര്‍ശനത്തിന് തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ ഇത്തവണയും വിവാദം

By Team Member, Malabar News
Malabarnews_iffk
Representational image
Ajwa Travels

തിരുവനന്തപുരം : ഇത്തവണയും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുത്ത മലയാള സിനിമകളെ ചൊല്ലി വിവാദം രൂക്ഷമാകുന്നു. സ്വതന്ത്ര സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമയാണ് സിനിമകളുടെ തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം സൃഷിടിക്കുന്നത്. തീയേറ്ററുകളിലും, ഒടിടി പ്‌ളാറ്റ്‌ഫോമുകളിലും നിറഞ്ഞോടിയ ചിത്രങ്ങള്‍ മേളയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നതിന് എതിരെയാണ് ഇത്തവണയും സംഘടന ശബ്‌ദമുയര്‍ത്തിയത്.

സീ യൂ സൂണ്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, മ്യൂസിക്കല്‍ ചെയര്‍ എന്നീ ചിത്രങ്ങളാണ് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവയെല്ലാം തീയേറ്ററുകളിലും, ഒടിടി പ്‌ളാറ്റ്‌ഫോമുകളിലും വിജയിച്ച ചിത്രങ്ങളാണെന്ന വാദമാണ് സംഘടന ഉന്നയിക്കുന്നത്. തീയേറ്ററുകളില്‍ കോടികള്‍ സ്വന്തമാക്കിയ ചിത്രങ്ങള്‍, മേളയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ക്ക് ചലച്ചിത്ര അക്കാദമി നല്‍കുന്ന സബ്‌സിഡി സ്വന്തമാക്കുന്ന സ്‌ഥിതിയാണ് നിലവിലെന്ന് സംഘടന ആരോപണം ഉന്നയിച്ചു.

മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത സിനിമകളെ ചൊല്ലി കഴിഞ്ഞ വര്‍ഷവും സംഘടന രംഗത്ത് വന്നിരുന്നു. റിലീസ് ചെയ്‌തതും, മുഖ്യധാരാ ഇന്‍ഡസ്ട്രിയുടെ ഭാഗമായതുമായ സിനിമകള്‍ ഒഴിവാക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. എന്നാല്‍ മലയാളസിനിമയുടെ പരിഛേദം എന്ന നിലയിലാണ് ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ചലച്ചിത്ര അക്കാദമി വ്യക്‌തമാക്കുന്നത്.

Read also : സച്ചിയുടെ ആഗ്രഹം നിറവേറ്റാന്‍ ‘സച്ചി ക്രിയേഷന്‍സ്’; ബാനര്‍ അനൗണ്‍സ് ചെയ്‌ത് പൃഥ്വിരാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE