‘അസാനി’ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് വേനൽ മഴ തുടരും

By News Bureau, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽ മഴ തുടരുമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലാണ്‌ മുന്നറിയിപ്പ്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി എന്ന പേരിലാകും അറിയപ്പെടുകയെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യുനമർദ്ദം നാളെയോടെ (മാർച്ച്‌ 19) തെക്കൻ ആൻഡമാൻ കടലിൽ ശക്‌തി പ്രാപിക്കാനാണ് സാധ്യത.

വടക്ക്- വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച്‌ 22ഓടെ ബംഗ്ളാദേശ്- മ്യാൻമർ തീരത്ത് കരയിൽ പ്രവേശിച്ചേക്കും. ത. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട വേനൽ മഴ തുടരുന്നതാണ്.

കഴിഞ്ഞ ദിവസം തെക്കൻ ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ മഴ ലഭിച്ചു. അതേസമയം ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിന് ഭീഷണിയാകില്ലെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

Most Read: സ്‌കൂള്‍ സിലബസില്‍ ‘ഭഗവത് ഗീത’ ഉള്‍പ്പെടുത്താന്‍ ഗുജറാത്ത്; പിന്തുണയേകി കോണ്‍ഗ്രസും എഎപിയും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE