നിയമസഭാ കയ്യാങ്കളി കേസ്; വിചാരണക്കോടതി വിധിക്കെതിരെ ഹരജി

By News Desk, Malabar News
assembly-brawl-case-petition-against-the-trial-court-verdict
Ramesh Chennithala
Ajwa Travels

കൊച്ചി: നിയസഭാ കയ്യാങ്കളി കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നൽകിയ റിവിഷൻ ഹരജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ് ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ ആകില്ലെന്ന് ഹൈക്കോടതിയുടെ മുൻകാല വിധിയുണ്ടെന്ന് ഹരജിയിലൂടെ ചെന്നിത്തല ചൂണ്ടിക്കാട്ടി. ഹരജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും.

Also Read: നിയമസഭാ കയ്യാങ്കളി കേസ്; സർക്കാരിന് തിരിച്ചടി; സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളായ വ്യവസായ മന്ത്രി ഇ.പി ജയരാജനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനും തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളായ വി ശിവന്‍കുട്ടി, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവന്‍ എന്നിവര്‍ കോടതിയില്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. കേസ് കോടതി വീണ്ടും നവംബര്‍ 12ന് പരിഗണിക്കും. ഇതിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE