ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകില്ലെന്ന് ജോസഫ് വിഭാഗം; വഴിമുട്ടി ചർച്ച

By Trainee Reporter, Malabar News
PJ-Joseph
Ajwa Travels

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ ജോസഫ് വിഭാഗം വിട്ടുവീഴ്‌ചക്ക് തയാറാകണമെന്ന് കോൺഗ്രസ്. എന്നാൽ ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന് ജോസഫ് വിഭാഗം തീരുമാനം എടുത്തതോടെ ഉഭയകക്ഷി ചർച്ച വഴിമുട്ടി. മൂവാറ്റുപുഴ സീറ്റ് വിട്ടുനൽകാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകാതിരുന്നതോടെയാണ് ചർച്ച വഴിമുട്ടിയത്.

ഇക്കാര്യം പിജെ ജോസഫുമായി നേരിട്ട് സംസാരിക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞ് കേരളാ കോൺഗ്രസ് നേതാക്കൾ യോഗത്തിൽ നിന്ന് മടങ്ങി. ചർച്ച ആശാവഹമായ രീതിയിൽ മുന്നോട്ട് പോയിട്ടുണ്ടെന്ന് ചർച്ചക്ക് ശേഷം മോൻസ് ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി നേതാവ് പിജെ ജോസഫും കോൺഗ്രസ് നേതൃത്വവും സംസാരിച്ച് കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ രണ്ട് ദിവസത്തിനുള്ളിൽ സ്‌ഥാനാർഥി പട്ടിക പൂർത്തിയാക്കാനായി ചേർന്ന കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. പട്ടികയുമായി ഞായറാഴ്‌ച ഡെൽഹിയിലേക്ക് പോകും. അവിടെ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാകുക.

Read also: വിജു എബ്രഹാം ഉൾപ്പടെ 3 പേരെ കേരളാ ഹൈക്കോടതി ജഡ്‌ജിമാരാക്കണം; ശുപാർശ വീണ്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE