വിജു എബ്രഹാം ഉൾപ്പടെ 3 പേരെ കേരളാ ഹൈക്കോടതി ജഡ്‌ജിമാരാക്കണം; ശുപാർശ വീണ്ടും

By Trainee Reporter, Malabar News
national image_malabar news
Supreme Court of India
Ajwa Travels

ന്യൂഡെൽഹി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സിപി, കെകെ പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്‌ജിമാരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ശുപാർശ ചെയ്യാൻ തീരുമാനം. കഴിഞ്ഞ ദിവസം ഡെൽഹിയിൽ ചേർന്ന കൊളീജിയം യോഗത്തിന്റേതാണ് തീരുമാനം

2019 മാർച്ചിൽ ചേർന്ന കൊളീജിയം മുഹമ്മദ് നിയാസ് കെകെ പോൾ എന്നിവരെ കേരളാ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്‌തിരുന്നു. 2019 മെയ് മാസം ചേർന്ന കൊളീജിയമാണ് വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്‌ജിയായി ഉയർത്താൻ ശുപാർശ ചെയ്‌തിരുന്നത്‌. എന്നാൽ ശുപാർശകൾ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രം ഇവ മടക്കി അയച്ചു.

കേന്ദ്രം കൈമാറിയ വിശദമായ കുറിപ്പ് ഉൾപ്പടെ പരിശോധിച്ച ശേഷമാണ് ശുപാർശ വീണ്ടും സമർപ്പിക്കാൻ കൊളീജിയം തീരുമാനിച്ചത്.

Read also: സമൂഹ മാദ്ധ്യമങ്ങളെയും ഒടിടികളെയും നിയന്ത്രിക്കാൻ കടുത്ത നിയമനിർമാണം വേണം; സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE