നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി നേതൃയോഗം ഇന്ന്

By Staff Reporter, Malabar News
BJP's protest
Representational Image
Ajwa Travels

തൃശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ തന്ത്രങ്ങള്‍ മെനയാൻ ബിജെപിയുടെ നേതൃയോഗം ഇന്ന് നടക്കും. തൃശൂരില്‍ വെച്ചാണ് യോഗം. തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക.

ജനറല്‍ സെക്രട്ടറിമാര്‍, മണ്ഡലം ഇന്‍ചാര്‍ജ്മാര്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് യോഗം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനങ്ങള്‍ക്ക് പുറമെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതും ഇന്ന് പ്രധാന അജണ്ടയാകുമെന്നാണ് വിവരം.

കൂടാതെ സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയും ചര്‍ച്ചയാകും. ബിജെപിയുടെ പ്രചാരണ പരിപാടികള്‍ക്ക് കേന്ദ്ര നേതാക്കള്‍ എത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളും ഇന്ന് ചർച്ച ചെയ്യും.

Read Also: പൊറുതിമുട്ടി ജനം; ഇന്ധനവില വീണ്ടും കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE