നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും

By Staff Reporter, Malabar News
CPM State Secretariat today
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണവും, പ്രകടനപത്രിക രൂപീകരണവും, എൽഡിഎഫ് ജാഥയുമാണ് മുഖ്യ ചർച്ചാ വിഷയങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയിലെ സ്‌ഥാനാർഥി നിർണയ ചർച്ചകളും അധികം വൈകാതെ തന്നെ ആരംഭിച്ചേക്കും.

നാളെയും, മറ്റന്നാളും സിപിഎം സംസ്‌ഥാന സമിതി യോഗം ചേരുന്നുണ്ട്. സ്‌ഥാനാർഥി നിർണയത്തിലെ പൊതുനയവും ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിശകലനം ചെയ്യും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടികൾ പുരോഗമിക്കുകയാണ്. വിവിധ ജില്ലകളിൽ സംസ്‌ഥാന നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ സജീവമാണ്.

Read Also: വിവിധ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് സ്‌ഥലം മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE