നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

By Desk Reporter, Malabar News
Niyamasabha
Ajwa Travels

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒൻപത് മണിക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. 15നാണ് ബജറ്റ് അവതരണം. 14ആം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്‌ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രസംഗത്തിൽ ഉണ്ടാകും. ഒപ്പം കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയും പരാമർശമുണ്ട്. ഗവർണർക്ക് നൽകിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ കാർഷിക നിയമത്തിന് എതിരായ ഭാഗങ്ങൾ ഉണ്ടായിരുന്നു, എന്നാൽ അദ്ദേഹം ആ ഭാഗങ്ങൾ തിരുത്താൻ ആവശ്യപ്പെട്ടിരുന്നില്ല. ഈ ഭാഗം ഗവർണർ വായിക്കാനാണ് സാധ്യത.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് ഉൾപ്പടെയുള്ള കേസുകളുടെ വിവാദങ്ങള്‍ക്ക് ഇടയിലാണ് സഭ സമ്മേളിക്കുന്നത്. സ്‌പീക്കറെ നീക്കണമെന്ന പ്രതിപക്ഷ നോട്ടീസിന് മേല്‍ യുക്‌തമായ നടപടി സ്വീകരിക്കുമെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നോട്ടീസ് ചട്ട പ്രകാരമാണ്, ഈ വിഷയം ചര്‍ച്ചക്ക് എടുക്കുമെന്നും സ്‌പീക്കര്‍ പ്രതികരിച്ചിരുന്നു. സഭയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എട്ടരക്ക് ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും.

National News:  കര്‍ഷക പ്രക്ഷോഭം 44ആം ദിനത്തിലേക്ക്; കേന്ദ്രവുമായി എട്ടാംവട്ട ചര്‍ച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE