മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ട്രക്കുകൾ അപകടത്തിൽപ്പെട്ടു. തെക്കുകിഴക്കൻ നഗരമായ ടക്‌സ്‌റ്റ്‌ല ഗുട്ടറസിന് സമീപം ചിയാപാസിൽ 2 ട്രക്കുകൾ കൂട്ടിയിടിച്ച് 53 പേരാണ് മരിച്ചത്. അപകടത്തിൽ 58 പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട ട്രക്കുകളിലൊന്നിൽ മധ്യ അമേരിക്കയിൽ നിന്നുള്ള നൂറിലധികം കുടിയേറ്റക്കാർ ആണ് ഉണ്ടായിരുന്നത്.
പരിക്കേറ്റ 58 പേരിൽ 3 പേരുടെ നില ഗുരുതരമാണ്. ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്‌തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചിയാപാസ് ഗവർണർ റുട്ടിലിയോ എസ്‌കാൻഡൻ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു.
അപകടത്തിൽ പെട്ടവരിൽ നിരവധി കുട്ടികളും സ്‌ത്രീകളും ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. അനധികൃത കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് അപകടം ഉണ്ടായ ചിയാപാസ്. മേഖലയിലെ ദരിദ്ര രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് കടക്കാൻ വർഷം തോറും ആയിരക്കണക്കിന് കുടിയേറ്റക്കാർ എത്തുന്ന കേന്ദ്രമാണിത്.
Read Also: സന്ദീപ് വധക്കേസ്; മൂന്ന് ദൃക്‌സാക്ഷികൾ ഉണ്ടെന്ന് പോലീസ്