മെക്‌സിക്കോ സിറ്റി: സെൻട്രൽ മെക്‌സിക്കോയിൽ ഉണ്ടായ ബസ് അപകടത്തിൽ 19 പേർ മരിച്ചു. ബസ് ബ്രേക്ക് നഷ്‌ടപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്‌ഥർ അറിയിച്ചു. അപകടത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
മൈക്കോക്കയിൽ നിന്ന് മെക്‌സിക്കോയിലെ ഒരു ആരാധനാലയത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കേ ബ്രേക്ക് നഷ്‌ടമാവുകയും, നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയും ആയിരുന്നുവെന്ന് എമർജൻസി മാനേജ്‌മെന്റ് ഉദ്യോഗസ്‌ഥനായ സാമുവൽ ഗുട്ടറസ് പറഞ്ഞു.
പരിക്കേറ്റ എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവ സ്‌ഥലത്തേക്ക് 10 ആംബുലൻസുകൾ അയച്ചിരുന്നതായി റെഡ് ക്രോസ് ട്വീറ്റ് ചെയ്‌തിരുന്നു. പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
Most Read: ആം ആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിംഗിന് വധഭീഷണി