ആം ആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിംഗിന് വധഭീഷണി

By Desk Reporter, Malabar News
Aam Aadmi Party MP Sanjay Singh receives death threat
Ajwa Travels

ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിംഗിന് വധഭീഷണി. എംപിയുടെ ഫോണിൽ വിളിച്ച അജ്‌ഞാതൻ വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ ലഖ്‌നൗ പോലീസിന് സഞ്‌ജയ് സിംഗ് പരാതി നൽകി.

“വീണ്ടും വധഭീഷണി ലഭിച്ചു. ചിലർ എന്നെ കൊല്ലാൻ ആഗ്രഹിച്ചേക്കാം.. കുഴപ്പമില്ല. പക്ഷേ ആ ഭീരുക്കളോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കുറ്റകൃത്യങ്ങൾക്കും അഴിമതിക്കുമെതിരെ ശബ്‌ദമുയർത്തുന്നത് നിർത്തില്ല…”- സഞ്‌ജയ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

പരാതിയെ തുടർന്ന് ലഖ്‌നൗവിലെ ഗോമതി നഗർ സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായി പോലീസ് കമ്മീഷണർ ഡികെ താക്കൂർ പറഞ്ഞു. ഭീഷണി ലഭിച്ച ഫോൺ നമ്പറും സിംഗ് പോലീസിന് കൈമാറിയിട്ടുണ്ട്.

Most Read:  ‘ഒമൈക്രോൺ’; പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ, ലോകമെങ്ങും ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE