ന്യൂഡെൽഹി: കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട് ചെയ്‌തതോടെ ലോകമെങ്ങും ജാഗ്രത. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങൾ. ഇവയ്‌ക്ക് പുറമെ ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.
പുതിയ വകഭേദത്തിന് ‘ഒമൈക്രോൺ’ എന്നാണു പേരിട്ടിരിക്കുന്നത്. ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സംസ്‌ഥാനങ്ങൾക്കു നിർദ്ദേശം നൽകി.
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ സർവീസുകൾക്ക് അടിയന്തര വിലക്ക് ഏർപ്പെടുത്തണമെന്ന യൂറോപ്യൻ കമ്മിഷൻ നിർദേശം 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അംഗീകരിച്ചു. യുഎസും യുകെയും സൗദിയും വിലക്ക് പ്രഖ്യാപിച്ചു.
വകഭേദം ആശങ്ക ഉണർത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. നിലവിലുള്ള വാക്‌സിനുകൾ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാൻ ആഴ്‌ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
Kerala News: മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ കസ്‌റ്റഡി അപേക്ഷ ഇന്ന് നൽകും