മദ്യപിച്ചെത്തി തർക്കം, എടിഎം കൗണ്ടർ തകർത്തു; ഒരാൾ കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിൽ എടിഎം കൗണ്ടർ അടിച്ചുതകർത്ത സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. തളിപ്പറമ്പ് ബസ് സ്‌റ്റാൻഡ്‌ ഷോപ്പിങ് കോംപ്ളക്‌സിനകത്തെ കേരള ബാങ്കിന്റെ എടിഎം കൗണ്ടറാണ് ശനിയാഴ്‌ച രാത്രി സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തളിപ്പറമ്പ് എസ്ഐ പിഎം സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബാങ്ക് അസിസ്‌റ്റന്റ്‌ മാനേജർ കെഎം ചന്ദ്രബാബു നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ കേസെടുത്തത്. മദ്യലഹരിയിൽ സ്‌ഥലത്തെത്തിയ സംഘത്തിലെ ഒരാളാണ് കൗണ്ടർ അടിച്ചുതകർത്തത്. ഇയാളെയാണ് കസ്‌റ്റഡിയിൽ എടുത്തത്. സമീപത്തെ വ്യാപാരികളാണ് മദ്യപരെ വിരട്ടിയോടിച്ചതും പോലീസിൽ വിവരം അറിയിച്ചതും. മദ്യപർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ എടിഎമ്മിന്റെ ചില്ലുവാതിൽ അടിച്ച് തകർക്കുകയായിരുന്നു എന്ന് ഇവർ പറഞ്ഞു.

Read also: കോഴിക്കോട് ഹാർബർ റോഡിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; വ്യാപകനാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE