കോഴിക്കോട് ഹാർബർ റോഡിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; വ്യാപകനാശം

By News Desk, Malabar News
Representational image
Ajwa Travels

വടകര ∙ ഹാർബർ റോഡിലുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശം. വൃക്ഷങ്ങളും 2 കാറുകളും 9 വൈദ്യുതത്തൂണുകളും തകർന്നു. ലൈൻ പൊട്ടി വീണതോടെ പ്രദേശത്ത് വൈദ്യുതി മുടങ്ങി. പള്ളിപ്പറമ്പത്തു രാജൻ, പുരുഷു എന്നിവരുടെ വീട്ടിലെ തെങ്ങും 3 മരങ്ങളും കാറുകളിലേക്ക് കടപുഴകി. മുക്കാളി മാണിക്കോത്തു വിൻസന്റ്, ഹോസ്‌റ്റ് എന്നിവരുടെ വീടുകൾ മരം വീണു തകർന്നു. ആവിക്കര നടുക്കുടി രാജന്റെ കടയുടെ മേൽക്കൂരക്ക് നാശം നേരിട്ടു. കെകെ രമ എംഎൽഎ, പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, പഞ്ചായത്ത് അംഗം പികെ പ്രീത എന്നിവർ സ്‌ഥലം സന്ദർശിച്ചു.

Also Read: കോവിഡ് വകഭേദം ഡെൽറ്റക്ക് ജനിതകമാറ്റം; വ്യാപനശേഷി കൂടുതലെന്ന് വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE