ഡ്യൂട്ടി ഡോക്‌ടറെ പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തതായി പരാതി

By Web Desk, Malabar News
violence against doctors
Representational image
Ajwa Travels

കൊല്ലം: ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് പരാതി.

പരുക്കേറ്റ മെഡിക്കൽ ഓഫിസർ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. മരണം ഉറപ്പാക്കാൻ ഡോക്‌ടർ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തർക്കം കയ്യേറ്റത്തിൽ കലാശിച്ചു. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെ ഒപി ഡോക്‌ടർമാർ ബഹിഷ്‌കരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. എന്നാൽ ഡോക്‌ടർ തന്നെയും സഹപ്രവർത്തകരേയുമാണ് കയ്യേറ്റം ചെയ്‌തെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആരോപിച്ചു.

Read Also: പോലീസുകാരുടെ സല്യൂട്ട്; മാർഗ നിർദ്ദേശം തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE