പോലീസുകാരുടെ സല്യൂട്ട്; മാർഗ നിർദ്ദേശം തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു

By Staff Reporter, Malabar News
kerala-police-salute
Ajwa Travels

തിരുവനന്തപുരം: പോലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതില്‍ വ്യക്‌തത വരുത്താനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സല്യൂട്ടില്‍ പോലീസ് മാന്വലിന്റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനാണ് ഉത്തരവ്.

നേരത്തെ പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാതിയും, ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എംപിയുടെ നടപടിയും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം.

പോലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത് രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, ഗവര്‍ണര്‍, കേന്ദ്ര-സംസ്‌ഥാന മന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍, ഹൈക്കോടതി, സുപ്രീം കോടതി, കീഴ്‌ക്കോടതി ജഡ്‌ജിമാര്‍ എന്നിവര്‍ക്കാണ്. മാന്വലിന് വിരുദ്ധമായി പോലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

പോലീസ് മാന്വലിലെ സല്യൂട്ട് സംബന്ധിച്ചുള്ള വകുപ്പിന്റെ ലംഘനം പരിശോധിച്ച് പോലീസ് മേധാവിക്കാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ കൈമാറുക. ഇതിന് ശേഷം പോലീസ് മേധാവി സേനക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട പ്രത്യേക സര്‍ക്കുലര്‍ ഇറക്കും.

Read Also: ഐഎസ്എൽ പ്രീസീസൺ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE