ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ

By Syndicated , Malabar News
Aam Aadmi Party
Ajwa Travels

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കത്തയച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞദിവസം ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ കാല്‍നട മാര്‍ച്ചിനിടയില്‍ കല്ലേറ് നടന്നതായും പത്തിലധികം പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോർട് പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് കെജ്‌രിവാൾ വിജയ് രൂപാണിക്ക് കത്തയച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ അസ്വസ്‌ഥരായ ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആം ആദ്മി പ്രവര്‍ത്തകരുടെ പ്രതികരണം. ആരോപണങ്ങള്‍ ബിജെപി നേതൃത്വം നിഷേധിച്ചു.

Read also: പ്രണയിച്ച് വിവാഹം കഴിച്ച മകളെ വെട്ടിക്കൊന്നു; പിതാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE