പ്രണയിച്ച് വിവാഹം കഴിച്ച മകളെ വെട്ടിക്കൊന്നു; പിതാവ് അറസ്‌റ്റിൽ

By Syndicated , Malabar News
Daughter hacked to death
Ajwa Travels

തെങ്കാശി: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് പിതാവ് മകളെ വെട്ടിക്കൊന്നു. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ ഷാലോം ഷീബയാണ് വെട്ടേറ്റുമരിച്ചത്. സംഭവത്തില്‍ ഷീബയുടെ പിതാവ് മാരിമുത്തുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. 19 വയസുകാരിയായ ഷീബ ഒരുവര്‍ഷം മുമ്പായിരുന്നു മുത്തുരാജ് എന്ന യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്‌തത്. ഇതേത്തുടർന്നുള്ള പക മൂലമാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഷീബ മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടിൽ ചെന്നിരുന്നു. ഷീബ വീട്ടിലെത്തിയത് കണ്ട മാരിമുത്തു വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്‌ക്കും കൈയ്‌ക്കും പരുക്കേറ്റ ഷീബയെ പാളയംകോട്ടൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read also: കുല്‍ഗാമില്‍ ഏറ്റുമുട്ടൽ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE