കുല്‍ഗാമില്‍ ഏറ്റുമുട്ടൽ; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

By Syndicated , Malabar News
Clash in Kulgam
Ajwa Travels

ശ്രീനഗർ: കശ്‌മീരിലെ കുല്‍ഗാമില്‍ ബുധനാഴ്‌ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു തീവ്രവാദി കീഴടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. രജൗരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.

ആയുധധാരികള്‍ നിയന്ത്രണ രേഖക്ക് സമീപം ഒളിച്ചിരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. 13 സുരക്ഷാ ഉദ്യോഗസ്‌ഥരാണ് ഈവർഷം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്‌മീര്‍ പോലീസിലെ ഏഴ് പേര്‍, സിആര്‍പിഎഫിലെയും കരസേനയിലെയും മൂന്ന് പേര്‍ വീതം എന്നിങ്ങനെയാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്‌ഥര്‍.

Read also: വധഭീഷണി മുഴക്കി; വികെ ശശികലക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE