അമ്പനാട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

By Staff Reporter, Malabar News
clash
ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകർ
Ajwa Travels

കണ്ണൂർ: അഞ്ചരക്കണ്ടിക്ക് സമീപം അമ്പനാട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി ആയിരുന്നു സംഭവം.

ചക്കരക്കൽ ബ്ളോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ടികെ അജീഷ്, മുരിങ്ങേരി അമ്പനാട് സ്വദേശി സുനീഷ്, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് പി ഷാജി എന്നിവർക്കാണ് മർദ്ദനമേറ്റത്.

പ്രചാരണ ബോർഡ് സ്‌ഥാപിക്കുന്നത് തടഞ്ഞ സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ്‌ ആരോപിച്ചു. പരിക്കേറ്റവർ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിൽസയിലാണ്.

Malabar News: ടി സി​ദ്ദിഖിനെതിരെ കൽപ്പറ്റയിൽ പോസ്‌റ്ററുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE