ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ഇല്ലാതാക്കാൻ ശ്രമം; എ വിജയരാഘവന്‍

By Syndicated , Malabar News
a vijayaraghavan
എ വിജയരാഘവൻ
Ajwa Travels

തിരുവനന്തപുരം: ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. സംസ്‌ഥാനത്ത്‌ തുടര്‍ഭരണം ഇല്ലാതാക്കാന്‍ ഉള്ള കള്ള പ്രചാരണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് കാലം കുറച്ചായെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികൾക്ക് കൂട്ടായി കോണ്‍ഗ്രസും ബിജെപിയും മുസ്‌ലിം മതമൗലിക സംഘടനകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നും പറയാന്‍ പ്രതിപക്ഷത്തിനില്ല. ഇതുവരെ ഉയര്‍ത്തിക്കൊണ്ട് വന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു.

ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് തുടര്‍ഭരണം കിട്ടാതിരിക്കാന്‍ കള്ള പ്രചരണങ്ങളുമായി എല്ലാവരും ഇറങ്ങിയിരിക്കുന്നത്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഇടതുപക്ഷം ഭരിക്കേണ്ടത് അത്യാവശ്യമാണെന്നും എ വിജയരാഘവൻ പറഞ്ഞു.

Read also: 70 കോടി രൂപ അനുവദിച്ചു; കെഎസ്ആര്‍ടിസിലെ ശമ്പള വിതരണം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE