മദ്യലഹരിയിൽ പീഡനശ്രമം; കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

By News Desk, Malabar News
arrest in Kasargod
Ajwa Travels

കണ്ണൂർ: കോഴിക്കോട് ചേവായൂരിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കുട്ടികളിൽ ഒരാളോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ. നാറാത്ത് മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് യുവ നേതാവുമായ കണ്ണാടി പറമ്പിലെ അസീബ് (36) ആണ് അറസ്‌റ്റിലായത്‌.

ടൗൺ സ്‌റ്റേഷൻ പോലീസ് ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കോടേരിയും സംഘവും പോക്‌സോ കേസ് പ്രകാരമാണ് ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ നവംബർ 21ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി 16കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

സംഭവത്തെ തുടർന്ന് പെൺകുട്ടി ആരോടും പറയാതെ നാടുവിട്ടു. തുടർന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പോക്‌സോ കേസെടുത്ത പോലീസ് കണ്ണാടി പറമ്പിൽ വെച്ച് പോലീസ് അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളാണ് പിതാവിന്റെ സുഹൃത്തിന്റെ അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ജനുവരി 26നാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽ നിന്ന് ഇവരെ കണ്ടെത്തിയിരുന്നു.

Most Read: അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യക്കുമൊപ്പം; സിനിമകളെത്തും മുൻപ് മടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE