മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം; സ്‌ഥാനാര്‍ഥി ഉള്‍പ്പടെ പത്തു പേര്‍ക്കെതിരെ നിയമനടപടി

By Staff Reporter, Malabar News
police_malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌ത് പ്രചരിപ്പിച്ച സ്‌ഥാനാര്‍ഥിക്ക് എതിരെയും വോട്ടര്‍മാര്‍ക്കിടയില്‍ മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ നോട്ടീസ് അടിച്ചിറക്കിയ ഒമ്പതു പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ജില്ലാ കളക്‌ടര്‍ ഡോ. ഡി സജിത്ത് ബാബു.

ഈസ്‌റ്റ് – എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ തക്ക വിധമുള്ള നോട്ടീസ് അടിച്ചിറക്കി പ്രചരണം നടത്തിയ ഒന്‍പത് പേര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്‌ടര്‍ വ്യക്‌തമാക്കി. ചിറ്റാരിക്കലിലെ കൊട്ടാരത്തില്‍ സണ്ണിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്‌ത് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതിനാണ് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് സ്‌ഥാനാര്‍ഥിക്ക് എതിരെ നിയമ നടപടി സ്വീകരിക്കുക. ചിറ്റാരിക്കലിലെ ജോണി സെബാസ്‌റ്റിയനാണ് സ്‌ഥാനാര്‍ഥി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്‌ത് പ്രചരിപ്പിച്ചതായി പരാതിപ്പെട്ടത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. ഡി സജിത്ത് ബാബു വ്യക്‌തമാക്കി.

Malabar News: കാഞ്ഞിരപ്പുഴ കനാൽ ചോർച്ച; കർഷകർ പ്രതിസന്ധിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE